താറാവുകൾ ചത്ത നിലയിൽ; പരിശോധനയിൽ ഫ്യൂരിഡാൻ അംശം
തോട്ടുങ്കൽ കൊച്ചിത്ര കടവിൽ പാലത്തിങ്കൽ പി.ഐ.സാബുവിന്റെ 100 താറാവുകളെയാണ് വ്യാഴാഴ്ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്
കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി. തുരുത്തി തോട്ടുങ്കൽ കൊച്ചിത്ര കടവിൽ താറാവ് കൃഷി നടത്തുന്ന PI സാബുവിന്റെ 100 താറാവുകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത് താറാവുകളെ വിഷം കൊടുത്തു കൊന്നതാണെന്നു സ്ഥിരീകരിച്ചു.മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി
സാമ്പിളുകൾ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് അയച്ചു നടത്തിയ പരിശോധനയിൽ ഫ്യൂരിഡാൻ അംശം കണ്ടെത്തി.
തോട്ടുങ്കൽ കൊച്ചിത്ര കടവിൽ പാലത്തിങ്കൽ പി.ഐ.സാബുവിന്റെ 100 താറാവുകളെയാണ് വ്യാഴാഴ്ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. തോട്ടുങ്കലിൽ പത്തുവർഷത്തിലേറെയായി താറാവുകൃഷിയും, ഇറച്ചി വിൽപ്പനയും നടത്തുന്നവരാണ് സാബുവും ഭാര്യ സീനയും. രാവിലെ സ്ഥാപനത്തിലെ ജീവനക്കാരൻ തീറ്റ കൊടുക്കാൻ വന്നപ്പോഴാണ് താറാവുകൾ ചത്തുകിടക്കുന്നത് കണ്ടത്.
സ്ഥാപനത്തിൽ ആറ് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, വാർഡ് മെമ്പർ ജിജി ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി പ്ലാത്തനം, ലൈസമ്മ ആന്റണി എന്നിവർ സ്ഥലം സന്ദർശിച്ചു.സാബുവിന്റെ പരാതിയിൽ ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...