ഇടുക്കി: ഓട്ടത്തിനിടയില്‍ കാര്‍ കത്തിനശിച്ചു. അടിമാലി കുരങ്ങാട്ടിയിലാണ് സംഭവം നടന്നത്.വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലാമല റോഡിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്നുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനമാണ് കത്തിനശിച്ചതെന്നാണ് വിവരം.വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ വാഹനം പാതയോരത്ത് നിര്‍ത്തി യാത്രികര്‍ ഇറങ്ങി മാറി. പിന്നീട് തീ ആളി പടരുകയായിരുന്നു.


ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ വെള്ളമെത്തിച്ച് തീയണച്ചു. വാഹനത്തിന്റെ ഉള്‍ഭാഗവും മുന്‍ഭാഗവും പൂര്‍ണ്ണമായി കത്തിനശിച്ചു.കുട്ടികളടക്കം വാഹനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.തീ പടരും മുമ്പെ ഇവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.