തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നാടകീയരംഗങ്ങൾ. മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കന്‍റോൺമെന്‍റ് ഹൗസിലെ ഗേറ്റിനുള്ളിൽ  ചാടിക്കയറി. ഗേറ്റിനുള്ളിൽ ചാടിക്കയറിയ തങ്ങളെ ഓഫീസിലെ ജീവനക്കാർ മർദ്ദിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകർ. മൂന്നു പ്രവർത്തകരെയും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് 12:20 ഓടെ ആയിരുന്നു സംഭവം. 'പ്രതിപക്ഷ നേതാവ് എവിടെയെടാ അവനെ കൊല്ലുമെടാ' എന്ന് ആക്രോശിച്ച് കന്റോണ്‍മെന്‍റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേര്‍ പോലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പോലീസുകാര്‍ തടഞ്ഞുവച്ചു. 

Read Also: മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസിന്റെ ''ഊരിപ്പിടിച്ച വാൾ സമരം''


തുടർന്ന് സിറ്റി പോലീസ് കമ്മിഷണറെയും മ്യൂസിയം പോലീസിനെയും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വിവരമറിച്ചു. പുറത്ത് നിന്ന് കൂടുതല്‍ പോലീസ് എത്തിയ ശേഷം കന്റോണ്‍മെന്‍റ് ഹൗസ് വളപ്പില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടു പോയി. 


പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോണ്‍മെന്‍റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. കന്റോണ്‍മെന്‍റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് ജീവനക്കാർ അറിയിച്ചു.

Read Also: FIR: 'നിന്നെ ഞങ്ങൾ വച്ചേക്കില്ലെടാ'; മുഖ്യമന്ത്രിക്ക് നേരെ ആക്രോശവുമായി പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്ന് എഫ്ഐആർ


എന്നാൽ, പ്രതിഷേധിക്കാൻ കൃത്യമായ പാർട്ടി നിർദ്ദേശം ഉണ്ടായിരുന്നതായി ഡിവൈഎഫ്ഐ പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷനേതാവിന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു നീക്കം. അതിനാണ് ബാരിക്കേഡിലൂടെ അകത്തുകടന്നതെന്നും പ്രവർത്തകർ വിളിച്ചുപറഞ്ഞു.


നേമം ബ്ലോക്ക് കമ്മിറ്റി അംഗം ചന്തു, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ ശ്രീജിത്ത് എന്നിവരാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പോലീസിനെ വെട്ടിച്ച് കടന്നത്. കസ്റ്റഡിയിലെടുത്ത ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഉൾപ്പടെ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.