തിരുവനന്തപുരം: കാലിക പ്രസക്തവും ജീവൽ പ്രധാനവുമായ  വിഷയങ്ങൾ ഉയർത്തി 2024 ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല.  കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മൂന്ന് പ്രധാന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്. റെയിൽവേ യാത്രാദുരിതത്തിനും,കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെകേരളത്തിലെ എല്ലാ വിഭാഗം ജനങ്ങനെയും അണിനിരത്തികൊണ്ടാണ് മനുഷ്യ ചങ്ങല തീർക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ഭരണഘടനയേയും, നീതിന്യായ വ്യവസ്ഥയേയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുകയും ബി.ജെ. പി നയിക്കുന്ന കേന്ദ്ര സർക്കാരിനെ എതിർക്കുന്നവരെയും വർഗ്ഗീയ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ടികളെയും സംസ്ഥാന സര്‍ക്കാരുകളെയും ദുര്‍ബലപ്പെടുത്തുന്നതിന് വിവിധ വഴികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.


ALSO READ: മകളുടെ വിവാഹം; കൊലക്കേസ് പ്രതിയായ മുസ്ലീം പിതാവിന് എമർജൻസി ലീവ് അനുവദിച്ച് ഹൈക്കോടതി


പ്രതികൂലമായ ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദൽ ഉയർത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും ഇവിടത്തെ വികസനത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. ഇതിനെതിരെയെല്ലാമാണ് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ 2024 ജനുവരി 20 ന് വൈകുന്നേരം 4 മണിക്കാണ് മനുഷ്യ ചങ്ങല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.