തിരുവനന്തപുരം:ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ പ്രസ്ഥാനങ്ങളുമായുള്ള മുസ്ലിംലീഗിന്‍റെ കൂട്ടുകെട്ടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡിവൈഎഫ്ഐ 
അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ്‌ റിയാസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർഎസ്എസിന്റെ ബിജെപി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിംലീഗ്
എന്നായി മാറാൻ ഇനി എത്ര കാലം എന്നാണ് ഡിവൈഎഫ്ഐ നേതാവ്  പിഎ മുഹമ്മദ് റിയാസ് ചോദിക്കുന്നത്.


ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിൽ അദൃശ്യ കക്ഷികളെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് 2019 ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ അദൃശ്യകക്ഷികൾ ദൃശ്യകക്ഷികളായി യുഡിഎഫിലേക്ക് വരുമെന്ന സൂചനകൾ ചില മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനകളിലൂടെ വന്നു കഴിഞ്ഞു.
മതനിരപേക്ഷ മനസ്സുകൾക്ക് ഒരിക്കലും യോജിക്കാനാകാത്ത ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ടിനെതിരെ 
യുഡിഎഫിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നു കഴിഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള ശബ്ദം കേവലം യുഡിഎഫിനകത്തുള്ള പ്രശ്നം മാത്രമല്ല,എന്ന് റിയാസ് പറയുന്നു.


Also Read:ജോസ് കെ മാണി വിഭാഗം വന്നത് കൊണ്ട് LDFന് ഗുണമൊന്നുമില്ലെന്ന് കാനം;എന്‍സിപി എതിര്‍പ്പ് മയപെടുത്തുന്നു!



 
കേരളത്തിന്റെ മത സാമുദായിക ഐക്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്.
അതുകൊണ്ടുതന്നെ ഈ അവിശുദ്ധ സഖ്യത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്ന് റിയാസ് വ്യക്തമാക്കുന്നു.


Also Read:കെട്ടടങ്ങാതെ വാരിയംകുന്നന്‍;''ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു നടൻ സുകുമാരൻ''


 


ബിജെപിയെ പരിപൂർണമായി ആർഎസ്എസ് നിയന്ത്രിക്കുന്നതു പോലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നിയന്ത്രണം ഭാവിയിൽ ജമാഅത്തെ 
ഇസ്‌ലാമിയുടെ കൈകളിലേക്ക് എത്തുവാൻ ഈ കൂട്ടുകെട്ട് കാരണമായി മാറും.ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കുന്ന ആർഎസ്എസിന്റെ ബിജെപി 
എന്നതുപോലെ പോലെ ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലം?
എന്നും ഡിവൈഎഫ്ഐ നേതാവ് ചോദിക്കുന്നു.