Women`s marriage age | പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ടയെന്ന് എഎ റഹീം
കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം വ്യക്തമാക്കി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്നും റഹീം ആരോപിച്ചു.
തിരുവനന്തപുരം: വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം വ്യക്തമാക്കി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്നും റഹീം ആരോപിച്ചു.
ഇത് വ്യക്തിസ്വാതന്ത്ര്യം അടിച്ചമർത്താനുള്ള ശ്രമമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം ഏകീകരിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നൽകിയിരുന്നു. 2006ലെ ശൈശവ വിവാഹ നിരോധന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്.
ALSO READ: സി.പി.എം പറയുന്നു വിവാഹപ്രായം 21 വേണ്ട: കോൺഗ്രസ്സ് പറയുന്നു എതിർക്കണം?
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തോട് ഡിവൈഎഫ്ഐക്ക് വിയോജിപ്പുണ്ട്. സമത്വവും ലിംഗസമത്വവുമാണ് ലക്ഷ്യമെങ്കിൽ, 18-ാം നിയമ കമ്മീഷൻ ശുപാർശ ചെയ്തതുപോലെ കേന്ദ്രസർക്കാർ വിവാഹപ്രായം കുറയ്ക്കണമായിരുന്നുവെന്ന് റഹീം പറഞ്ഞു.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടതില്ലെന്ന് കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രായം 18-ൽ നിന്നും 21 ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദുരൂഹമാണെന്നും അതിൻറെ ആവശ്യം ഇല്ലെന്നുമാണ് കൊടിയേരി ഡൽഹിയിൽ വ്യക്തമാക്കിയത്.
ALSO READ: വിവാഹപ്രായം കൂട്ടിയതിൽ സി.പി.എം വനിതാ സംഘടനക്ക് എതിർപ്പ്: ശരിക്കും ലീഗ് എതാണെന്ന് ജനം
സിപിഎം പിബി അംഗം വൃന്ദാകാരാട്ടും സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ശാരീക, മാനസിക പ്രശ്നങ്ങളാണ് സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ മുന്നോട്ട് വെച്ച കാര്യങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...