Easter 2022: ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടേയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ (Easter) ആഘോഷിക്കുകയാണ്. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത.


COMMERCIAL BREAK
SCROLL TO CONTINUE READING

 



50 ദിവസത്തെ വ്രതാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ (Easter) വിശ്വാസികള്‍ ഇന്ന് ആഘോഷിക്കുന്നത്. യേശുവിന്റെ ജന്മദിനാഘോഷമായ ക്രിസ്തുമസ് പോലെ തന്നെ ക്രൈസ്തവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈസ്റ്ററും.   യേശുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ആഘോഷം കൂടിയാണ് ഈസ്റ്റർ.  ഈസ്റ്ററിനു മുൻപുള്ള ഓശാന ഞായറാഴ്ചയോടെയാണ് വിശുദ്ധ വരം ആരംഭിക്കുന്നത്. 


Also Read: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈസ്റ്റർ ആശംസയുമായി മുഖ്യമന്ത്രിയും ഗവർണറും


ഇന്നലെ രാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകലും ശുശ്രൂഷകളും  നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിഞ്ഞതോടെ പഴയപോലെ ആരാധനാലയങ്ങളിൽ ആഘോഷങ്ങൾ നടന്നു. 


ഇന്നലെ തുടങ്ങിയ ഈസ്റ്റർ സ്പെഷ്യൽ പ്രാർത്ഥന ഇന്ന് രാവിലെവരെ ചില സ്ഥലങ്ങളിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ച ശേഷം ഈസ്റ്റർ സന്ദേശം നൽകി. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവർത്തികളിൽ നിന്ന് എല്ലാ ക്രൈസ്തവരും വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 


Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..!


ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പ്രതികാരം ചെയ്യുക എന്ന മനുഷ്യൻറെ സമീപനം ഇല്ലാതാകണമെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ചു. തിരുവനന്തപുരം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ഉയിര്‍പ്പിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഈസ്റ്റർ സന്ദേശം നൽകവേയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.  


ഈസ്റ്റര്‍ സമാധാനത്തിന്‍റേതാകട്ടെയന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് യാക്കോബായ സിറിയൻ ചർച്ചിൽ യാക്കോബായസഭ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കുർബാനയർപ്പിച്ചു. കോട്ടയം ഏലിയാ ഓർത്തഡോക്സ് കത്തീഡ്രലിൽ പുലർച്ചെ നടന്ന ഉയിർപ്പ് ശുശ്രൂഷയിലും കുർബാനയിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി വർഗീസ് സക്കറിയ നേതൃത്വം നൽകി. 


ഈസ്റ്റർ ശുഭദിനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ആശംസ അറിയിച്ചിട്ടുണ്ട്


 



 


ഏവർക്കും സീ ന്യൂസ് മലയാളത്തിന്റെ ഈസ്റ്റർ ആശംസകൾ... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക