പത്തനംതിട്ട: തിരഞ്ഞെടുപ്പിന് (Kerala Assembly Election 2021) നിങ്ങളുടെ പോളിങ്ങ് ബൂത്തറിയില്ലെന്നുണ്ടോ. എളുപ്പത്തിൽ മനസ്സിലാക്കാൻ വഴിയുണ്ട്. സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കാനായി മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു ടെകസ്റ്റ് മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത് (Polling Booth) ഏതാണെന്ന് ഉടനടി നിങ്ങൾക്ക് അറിയാനാകും. ഇതിനു പുറമേ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം. 


Also read: Kerala Assembly Elections 2021: തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിന്‍റെ മുഖച്ഛായ മാറ്റും, പ്രഖ്യാപനവുമായി ഇ ശ്രീധരന്‍


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 1950 എന്ന നമ്പറില്‍ നിങ്ങൾക്ക് ബന്ധപ്പെടാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുക എന്നതാണ്  ഇതു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) ഉദ്ദേശിക്കുന്നത്. ഇനി നിങ്ങൾ ഒാർത്തിരിക്കേണ്ടുന്ന പ്രധാന തീയ്യതികൾ ഇവയാണ് പ്രധാനമായും


Also readKerala Assembly Election 2021 Live : ഗുരുവായൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകും


ഏപ്രിൽ ആറ്(06/04/2021) ഇതാണ് വോട്ടെടുപ്പിനുള്ള തീയ്യതി, മെയ് രണ്ട്(02/05/2021) ഇതാണ് വോട്ടെണ്ണൽ തീയ്യതി. സംസ്ഥാനത്തെ 14 ജില്ലകളിലായി  മഞ്ചേശ്വരം മുതൽ നെയ്യാറ്റിൻകര വരെയുള്ള 140 മണ്ഡലങ്ങളിലാണ് (Constituency) തിരഞ്ഞെടുപ്പ് നടക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നത് ഏപ്രിൽ ആറിനായതിനാൽ സംസ്ഥാനത്തെ  സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് പൊതു അവധിയായിരിക്കും


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.