ബഫർ സോൺ ഉത്തരവ്: ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ പൂർണം
ഇതിന് പിന്നാലെയാണ് ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജനങ്ങളുടെ ആശങ്ക കോടതിയെ ബോധ്യപ്പെടുത്തുന്നതിനും നടപടി ആവശ്യപ്പെട്ട് യു ഡി എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഇടുക്കി: വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ബഫര്‍സോണ്‍ പരിധി ഒരുകിലോമീറ്റര്‍ ആകാശദൂരമായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവിനെതിരേ ഇടുക്കിയില്‍ യു ഡി എഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം. വിവിധ മേഖലകളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞ് കിടന്നു. അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തിയ കെ എസ് ആര്‍ ടി സി വാഹനങ്ങളും പ്രവര്‍ത്തകര്‍ തടഞ്ഞു.
നാല് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളുമുള്ള ഇടുക്കിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനം ഏറെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. വിഷയമേറ്റെടുത്ത് ഇടത് വലത് മുന്നണികളും പ്രത്യക്ഷ സമരവുമായി രംഗത്തുണ്ട്. കഴിഞ്ഞ പത്താം തീയതി എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു.
Read Also: വയനാട് കൽപറ്റയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രകടനം
ഇതിന് പിന്നാലെയാണ് ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജനങ്ങളുടെ ആശങ്ക കോടതിയെ ബോധ്യപ്പെടുത്തുന്നതിനും നടപടി ആവശ്യപ്പെട്ട് യു ഡി എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അന്തര്‍ സംസ്ഥാന സര്‍വ്വീസിനായിട്ടെത്തിയ കെ എസ് ആര്‍ ടി ബസ്സുകളും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു.
മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലേയ്ക്കെത്തിയ വിനോത സഞ്ചാരികള്‍ ഹര്‍ത്താലില്‍ കുടുങ്ങി. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞ് കിടന്നു. തോട്ടം തൊഴിലാളികളും ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ചതോടെ തോട്ടം മേഖലയും നിശ്ചലമായി. വരും ദിവസ്സങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് യു ഡി എഫ് നേതൃത്വം വ്യക്തമാക്കി.
വിവിധ കേന്ദ്രങ്ങളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനങ്ങളും പൊതു യോഗങ്ങളും സംഘടിപ്പിച്ചു. വരും ദിവസ്സങ്ങളില്‍ വിഷയത്തില്‍ ശക്തമായ സമത്തിന് നേതൃത്വം നല്‍കാനാണ് യു ഡി എഫ് തീരുമാനം. ഒപ്പം ബഫര്‍സോണ്‍ വിഷയം സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് യു ഡി എഫിന്‍രേയും കോണ്‍ഗ്രസ്സിന്‍റേയും നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...