ഇടുക്കി: ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി അതിജീവന പോരാട്ടവേദി രംഗത്തെത്തി. മുഖ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും വാക്കുകളില്‍ തൃപ്തരല്ലെന്നും കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ച് ജനകീയ പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടത്പക്ഷമടക്കം ഇടുക്കിയില്‍ ശക്തമായ സമരത്തിലേയ്ക്ക് നീങ്ങുമ്പോള്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സ്വതന്ത്ര സംഘടനകളും ജനകീയ പ്രക്ഷോഭത്തിലേയ്ക്കാണ് നീങ്ങുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗുരുതരമായ അനാസ്ഥ ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ഉന്നയിച്ചാണ് അതിജീവനപോരാട്ടവേദി പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.

Read Also: Kerala Rain: മത്സ്യബന്ധനത്തിന് വിലക്കില്ല, സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ


അതേ സമയം മുഖ്യമന്ത്രിയുടേയും വനംമന്ത്രിയുടേയും വാക്കുകളില്‍ തൃപ്തരല്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമതി വ്യക്തമാക്കി. കര്‍ഷക സംഘടനകളുമായി കൂടിയാലോചന നടത്തി ജനകീയ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനാണ് സമിതിയുടെ തീരുമാനം.


വിവിധ സംഘടനകള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ സ്വരം ഉയര്‍ത്തിയ സാഹചര്യത്തില്‍ ആണ് പ്രത്യക്ഷ സമരവുമായി എല്‍ ഡി എഫ് രംഗത്തെത്തിയത്. വിഷയത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ജനകീയ പ്രതിഷേധത്തിന് യു ഡി എഫും തയ്യാറെടുക്കുന്നുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.