Education Alerts| എം.ടെക് , എം.ആർക് പ്രവേശനം രണ്ടാം അലോട്ട്മെൻറ്, പ്ലസ് വൺ സ്‌പോട്ട് അഡ്മിഷൻ
ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം.
Trivandrum: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആര്‍ക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ല്‍ ലഭ്യമാണ്.
ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം. നവംബര്‍ 23, 24 തീയതികളില്‍ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.
2021-22 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശന പ്രക്രിയയിൽ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് വൈകിട്ട് നാലിന് പൂർത്തിയാകും.
ഒഴിവുകൾ നികത്തുന്നതിന് നിലവിലുള്ള അപേക്ഷകരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഓപ്ഷനിലുള്ള സ്‌കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...