School reopening: പ്രവേശനോത്സവം ഉണ്ടാകും, വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കാനിരിക്കെ (School Reopening) തയാറെടുപ്പുകൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി (V Shivankutty). എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറന്ന് ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി (Minister) അറിയിച്ചു.
അതേസമയം വാക്സിൻ എടുക്കാത്ത അധ്യാപകർ ഇനിയുമുണ്ട്. അത്തരത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തൽക്കാലം അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്ന് മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണം. 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് നവംബര്‍ 1ന് സ്‌കൂള്‍ തുറക്കാനിരിക്കെ (School Re-opening) നിരവധി ഇളവുകളാണ് സര്‍ക്കാര്‍ (Government) പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലുള്ള റോഡ് ടാക്സ് ആണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനും തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...