Wayanad Landslide: ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങില്ല, 20 ദിവസത്തിനകം ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala Education Department: വിദ്യാഭ്യാസ ഉപഡയറക്ടറെ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവൺമെന്റ് ജിഎൽപി സ്കൂളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
മേപ്പാടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻ കുട്ടി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.
വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവൺമെന്റ് ജിഎൽപി സ്കൂളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
ALSO READ: ചാലിയാറില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍; കുട്ടിയുടേതുൾപ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മേൽനോട്ട ചുമതല നല്‍കിയിട്ടുണ്ട്. വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും. കെഎസ്ആർടിസിയുമായി ചർച്ച നടത്തി കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കും.
ആവശ്യമെങ്കിൽ ബദൽ സംവിധാനം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കൈറ്റ് കമ്പ്യൂട്ടറുകൾ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപീകരിക്കുമ്പോൾ വെള്ളാർമല സ്കൂൾ അതേ പേരിൽ തന്നെ പുനർ നിർമിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവൺമെന്റ് എൽപി സ്കൂൾ പുനർനിർമിക്കുന്നതിന് ചലച്ചിത്ര താരം മോഹൻലാൽ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനർ നിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.