തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ സംബന്ധിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറും സമിതിയിൽ ഉണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബാച്ച് വര്‍ധനയില്‍ തീരുമാനമെടുക്കുക. അതേസമയം, വിഷയത്തിൽ ഇടപെട്ട ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലസ് വൺ ക്ലാസുകളില്‍ ഇനിയും കുട്ടികളുടെ എണ്ണം കൂട്ടാനാകില്ലെന്നും താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രശ്നത്തിന് സപ്ലിമെന്ററി അലോട്ട്മെന്റോടു കൂടി പരിഹാരം കാണും. പ്ലസ് വണ്ണിന് പൊതുവിദ്യാലയങ്ങളിൽ 7478 സീറ്റുകളുടെ കുറവുണ്ടെന്നും മന്ത്രി അറിയിച്ചു. ജൂലൈ അഞ്ചിന് രണ്ടംഗ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിക്കും. അധിക ബാച്ച് അനുവദിക്കുന്നതിൽ അടക്കം അതിന് ശേഷം തീരുമാനങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.


ALSO READ: കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വി ശിവൻകുട്ടി


മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളിലും സയന്‍സ് സീറ്റുകള്‍ അധികവും കൊമേഴ്‌സ്, ഹുമാനിറ്റീസ് സീറ്റുകള്‍ കുറവുമാണ്. നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ താലൂക്കുകളില്‍ സയന്‍സിന് 4433 സീറ്റ് കൂടുതലുണ്ട്. ഹുമാനിറ്റീസിന് 3816 സീറ്റും കൊമേഴ്‌സിന് 3405 സീറ്റും കുറവാണ്. കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 4952 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഇത്തവണ 53,762 പേര്‍ പ്ലസ് വണ്ണിന് പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ രണ്ടാം തീയതി ആരംഭിക്കും. അഞ്ചാം തീയതി വരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനാകും. എട്ടാം തീയതി അലോട്ട്‌മെന്റ് ആരംഭിക്കുമെന്നും ഒറ്റ ദിവസം കൊണ്ട് തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ 8,9 തീയതികളില്‍ അഡ്മിഷന്‍ പ്രക്രിയ നടക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷം സ്‌കോള്‍ കേരള രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസസംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.


ALSO READ: ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടി


പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ബാലാവകാശ കമ്മീഷൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സീറ്റ് പ്രതിസന്ധിയിൽ സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന്  കോൺഗ്രസ് യുവജന വിദ്യാർഥി സംഘടനയായ കെ എസ് യു പ്രതികരിച്ചു. സമരത്തിൽ നിന്ന് പിന്മാറുന്നത് യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.