തിരുവനന്തപുരം: Eid Milad 2021:  ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. അദ്ദേഹത്തിൻറെ 1496 മത്തെ ജന്മദിനമാണ് (Eid Milad 2021) ഇന്ന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് നിയന്ത്രങ്ങളോടെയാണ് പള്ളികളിലും മദ്രസകളിലും ഇന്ന് നബിനിദാഘോഷങ്ങൾ (Eid Milad 2021) നടത്തുന്നത്. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്‍റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക.


Also Read: MM Naravane: അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ കരസേനാ മേധാവി ഇന്ന് കശ്മീരിൽ


കോവിഡ് സാഹചര്യം മുൻനിർത്തി നബിദിന റാലികൾ ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) നബിദിനാശംസകൾ നേർന്നിട്ടുണ്ട്. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്നാണ് മുഖ്യമന്ത്രിനബിദിന സന്ദേശത്തില്‍ പറഞ്ഞത്.


നബിദിനത്തോടനുബന്ധിച്ച്  ഒമാനിൽ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 107 പ്രവാസികൾ ഉൾപ്പെടെ 300ല്‍ പരം തടവുകാര്‍ക്ക് ഇന്ന് മോചനം നല്‍കിയിട്ടുണ്ട്.


കേരളത്തിൽ മഴ തുടരുകയാണ്.  നാളെ മുതൽ മഴ ഒന്നുകൂടി കണക്കുമെന്നാണ് റിപ്പോർട്ട്. ഇടമലയാർ, പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. 


പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യരുടെ ഉ​ത്ത​ര​വിന്‍മേലാണ് നടപടി എടുത്തത്.  ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ പ​ര​മാ​വ​ധി 10 സെ​ന്‍റിമീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്തവിധം പമ്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കിവി​ടു​ന്ന​തി​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.


ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ കെട്ടിലെത്തും. അതിന്റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.