Election Results 2022: യു പി മോഡൽ തന്നെ കേരളത്തിന് അഭികാമ്യം എന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലം -കെ സുരേന്ദ്രൻ
ഈ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കും.കേരളത്തിലെ കോൺഗ്രസും നാമാവശേഷമാകും
തിരുവനന്തപുരം: 5 സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് അത്ത്യുജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ദിനംപ്രതി കൂടുന്നു. കോൺഗ്രസ്സ് രാജ്യത്ത് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കും.കേരളത്തിലെ കോൺഗ്രസും നാമാവശേഷമാകും.രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ പ്രധാനമന്ത്രിയാവാമെന്നും സുരേന്ദ്രൻ പറഞ്ഞു. യു പി മോഡൽ തന്നെയാണ് കേരളത്തിന് അഭികാമ്യം എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. യോഗിക്കും ബിജെപി സർക്കാരിനുംതിരെ പിണറായി വിജയൻ നടത്തുന്ന നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണം എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പഞ്ചാബിലൊഴികെ നാല് സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച വെക്കുന്നത്. ഉത്തർ പ്രദേശിൽ 270 സീറ്റുകളിലും, ഉത്തരാഖണ്ഡിൽ 46, ഗോവയിൽ 11 സീറ്റുകളിലും, മണിപ്പൂരിൽ 28 സീറ്റുകളിലുമാണ് നിലവിൽ ബിജെപി ലീഡ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...