Electricity Rate Hike: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി, വർധന നാല് മാസത്തേക്ക്, യൂണിറ്റിന് കൂടിയത് 9 പൈസ
2022ൽ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന് വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചു. ഇന്ന് (ഫെബ്രുവരി 1) മുതൽ നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വരുക. ഇതോടെ യുണിറ്റിന് 9 പൈസ കൂടും. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഈ നിരക്ക് വർധന ബാധകമല്ല. അതിന് മുകളിൽ ഉപയോഗിക്കുന്നവരിൽ നിന്ന് മെയ് 31 വരെ ഇന്ധന സർചാർജ് ഈടാക്കും. 2022ൽ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന് വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. 2022 ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
Health card: ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡിന് സാവകാശം; ഫെബ്രുവരി 16 വരെ നീട്ടി
തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡിന് സാവകാശം അനുവദിച്ചു. സമയപരിധി ഫെബ്രുവരി 16 വരെ നീട്ടി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഫെബ്രുവരി ഒന്നുമുതല്‍ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചിരിക്കുകയാണ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി പതിനഞ്ചിനകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും നിർബന്ധമായി ഹെൽത്ത് കാർഡ് എടുക്കണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനകളിൽ പങ്കെടുക്കും.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെയും കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...