വയനാട്: മേപ്പാടി എളമ്പിലേരിയിലെ ഫോറസ്റ്റ് റിസോര്‍ട്ടില്‍ (Forest Resort) വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോർട്ടിനെതിരെ നടപടിയുമായി അധികൃതര്‍ രംഗത്ത്. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്. ഇക്കാര്യം വ്യക്തമാണെന്ന് കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ കട്ടാനയുടെ ആക്രമണത്തിൽ (Elephant Attack) കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ് (Shahana) മരിച്ചത്.  അംഗീകാരമില്ലാതെ റിസോര്‍ട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല റിസോര്‍ട്ട് ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെന്നും ഇത്തരത്തിലുള്ള അനധികൃത റിസോർട്ടുകൾ മുഴുവനും പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 


Also Read: തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു


ഇതിന് പുറമെ റിസോര്‍ട്ട് അനധികൃതമായിട്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പഞ്ചായത്തും (Panchayat) വ്യക്തമാക്കിയിട്ടുണ്ട്. റിസോര്‍ട്ട് (Resort) പ്രവർത്തിച്ചത് ലൈസന്‍സ് ഇല്ലാതെയായിരുന്നു.  നേരത്തെ തന്നെ ഈ പ്രദേശത്ത് വന്യ മൃഗശല്യമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നിട്ടും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഓമന അറിയിച്ചു. 


 സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗിച്ചാണ് ഇത്തരം റിപ്പസോർട്ടുകൾ ലാഭമുണ്ടാക്കുന്നത്.  മാത്രമല്ല ഇന്നലെ ഈ സംഭവം നടക്കുന്ന സമയത്ത് മുപ്പതോളം പേരാണ് സംഭവ സ്ഥലത്ത് ടെന്റുകളില്‍ ഉണ്ടായിരുന്നത്. കാട്ടാനയുടെ ചവിട്ടേറ്റ ഷഹാനയെ ഉടൻതന്നെ മെഡിക്കല്‍ കോളേജ് (Medical College) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 


Also Read: Pausha Putrada Ekadashi: സത്സന്താനത്തിന് ഈ ഏകാദശി ഉത്തമം 


ശനിയാഴ്ച രാത്രി ഏഴുമണിയോടെ എളമ്പേരിയിലെ സ്വകാര്യ റിസോർട്ടിൽ (Forest Resort) താമസിച്ചിരുന്ന ഷഹാന ശൗചാലയത്തില്‍ പോയി മടങ്ങുമ്പോൾ ആനയുടെ ചിന്നംവിളി കേട്ട് ഓടിയപ്പോൾ തട്ടിവീഴുകയും പിന്നാലെ വന്ന ആനയുടെ ചവിട്ടേറ്റ് മരണം സഭവിച്ചുവെന്നാണ് റിപ്പോർട്ട്.  പ്രത്യക്ഷത്തിൽ മൃതദേഹത്തിന് മറ്റുപരിക്കുകൾ ഒന്നും ഇല്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കാര്യത്തിന്റെ കൃത്യത അറിയാൻ കഴിയൂവെന്നാണ് സൂചന. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.