Elephant estimation: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ എലിഫന്റ് എസ്റ്റിമേഷന് തുടക്കം
കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ എലിഫന്റ് എസ്റ്റിമേഷന് തുടക്കമായി. ആനകളുടെ ഏകദേശം കണക്കെടുപ്പാണ് എസ്റ്റിമേഷൻ നടപടികളിലൂടെ വനം വകുപ്പ് നടത്തുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും അനകളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്.
ഇടുക്കി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ എലിഫന്റ് എസ്റ്റിമേഷന് തുടക്കമായി. ആനകളുടെ ഏകദേശം കണക്കെടുപ്പാണ് എസ്റ്റിമേഷൻ നടപടികളിലൂടെ വനം വകുപ്പ് നടത്തുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും അനകളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്.
വനമേഖലകളെ വിവിധ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. കേരളത്തിലാകെ 610 ബ്ലോക്കുകളാണുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള പെരിയാർ ലാൻഡ് സ്‌കേപ്പിൽ 280 ബ്ലോക്കുകളുണ്ട്. പ്രത്യേക പരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘംമാണ് കാട്ടിനുള്ളിൽ പരിശോധന നടത്തുന്നത്. ആദ്യ ദിവസം വനത്തിനുള്ളിൽ സഞ്ചരിച്ച് നേരിട്ട് കാണുന്ന അനകളുടെ എണ്ണം രേഖപ്പെടുത്തും. അടുത്ത ദിവസം ഒന്നര കിലോ മീറ്ററിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസിറ്റുകൾ വഴിയുമാണ് കണക്കെടുപ്പ് നടത്തുന്നത്.
ALSO READ: പേമാരിയിൽ മുങ്ങി കേരളം; മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അവസാന ദിവസം ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ചും കണക്കെടുപ്പ് നടത്തും. മുൻ വർഷങ്ങളിലും കേരളത്തിൽ അനകളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വിവിധ സംസ്ഥാനങ്ങൾ ഒന്നിച്ചു എസ്റ്റിമേഷൻ പരുപാടി നടത്തുന്നത്. ജൂലൈ മാസം അവസാനം കണക്കെടുപ്പിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.