തൃശ്ശൂർ: കൊമ്പൻ ഗുരുവായൂർ ജൂനിയർ മാധവൻകുട്ടി ചെരിഞ്ഞു. രേഖകൾ പ്രകാരം 48 വയസ്സുള്ള കൊമ്പന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.1981-ൽ ആണ് കോഴിക്കോട് സ്വദേശി മാധവ മേനോൻ മാധവൻകുട്ടിയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. മാധവൻകുട്ടി എന്നപേരിൽ മറ്റൊരു കൊമ്പൻകൂടി അന്ന് ദേവസ്വത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായരുന്നതിനാൽ ആനക്ക് ജൂനിയർ മാധവൻ കുട്ടി എന്ന് പേരിടുകയായിരുന്നു. നിരവധി പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു മാധവൻ കുട്ടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുപ്പം മുതൽ നല്ല പരിചരണം ലഭിച്ച ആനയാണ് മാധവൻകുട്ടി. തൃശൂർ പൂരം, നെന്മാറ വലങ്ങി വേല, കൂടൽമാണിക്യം ഉത്സവം, തുടങ്ങി എല്ലാ പ്രധാന പരിപാടികൾക്കും മാധവൻകുട്ടിയെ എഴുന്നള്ളിക്കാറുണ്ട്.നീരിലായിരുന്ന ആനയെ മാർച്ച് 6-നാണ് അഴിച്ചത്. എരണ്ടക്കെട്ട് ബാധിച്ച ആനക്ക് ചികിത്സ നൽകുന്നുണ്ടായിരുന്നു. ആന വെള്ളം കുടിക്കാനും കൂട്ടാക്കുന്നുണ്ടായിരുന്നില്ലാത്തതിനാൽ പെട്ടെന്ന് തളർച്ച ബാധിക്കുകയായിരുന്നു.


ലക്ഷണങ്ങൾ നോക്കിയാൽ നല്ല നിലവും, കീഴ്കൊമ്പ് ആണെങ്കിലും  നീളമുള്ള നല്ല ജോഡി കൊമ്പുകളും,നല്ല നട അമരങ്ങളും, ഇട നീളവും,നീളമുള്ള വാലും,ഉയർന്ന വായുകുംഭവും, നിലം മുട്ടുന്ന തുമ്പിയും ആനക്കുണ്ട്. പതിനെട്ട് നഖങ്ങളുള്ള ആനക്ക് പൊതുവേ ശാന്ത സ്വഭാവമായിരുന്നു. 10 അടിയോളം അടുത്ത് മാധവൻകുട്ടിക്ക് ഉയരമുണ്ടായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.