കൂടുതൽ അകമ്പടി ആനകളെ അനുവദിക്കേണ്ടെന്ന ഉത്തരവ് പാലിക്കണമെന്ന് ഹൈക്കോടതി
നിലവിൽ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ അകമ്പടി ആനകളെ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി
തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ അകമ്പടി ആനകളെ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. അമ്പലപ്പുഴ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിന് കേരള നാട്ടാന പരിപാലനചട്ടത്തിൽ പറയുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
ഉത്സവങ്ങളിൽ പതിവ് അനുസരിച്ചുള്ള ആനകളെ എഴുന്നള്ളിക്കാൻ മാത്രമേ അനുമതി നൽകാൻ പാടുള്ളുവെന്നാണ് ഉത്തരവ്. കൂടുതൽ ആനകളെ അകമ്പടിക്കായി അനുവദിക്കേണ്ടെന്ന് 2000 ഒക്ടോബരിൽ ഇറങ്ങിയ ഉത്തരവിലാണ് പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.