Elephant attack: തൃപ്രയാറില്‍ ആന ഇടഞ്ഞു; വാഹനങ്ങളും കടയും തകർത്തു
Triprayar Elephant attack: ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ പൂതൃക്കോവിൽ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
തൃശ്ശൂര്‍: തൃപ്രയാറില്‍ ആന ഇടഞ്ഞു. ഇടഞ്ഞ് ഓടിയ ആന ഒരു കാറും മൂന്ന് ടെംപോ ട്രാവലറും തകർത്തു. വൈകീട്ട് നാല് മണിയോടെയാരുന്നു സംഭവം.
പൂതൃക്കോവിൽ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്നതായിരുന്നു ആനയെ. ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് ഇടഞ്ഞോടിയത്. അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകൾ ആണ് തകര്‍ത്തത്. വഴിവാണിഭ കച്ചവടം നടത്തിയിരുന്ന ഒരു കടയും തകർത്തു.
ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും
സമീപത്തെ ഓഡിറ്റോറിയത്തിൻ്റെ ഗ്രൗണ്ടിൽ നിലയുറപ്പിച്ച ആനയെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളയ്ക്കായത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടര്‍ന്ന് തൃപ്രയാർ - തൃശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.