Vaccine Shortage: വാക്സീൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും
വാക്സീൻ പ്രതിസന്ധി (Vaccine Shortage) കടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം കൊവിഡ് വാക്സിൻ ഡോസാണ് താൽക്കാലികാശ്വാസമായി എത്തുന്നത്.
തിരുവനന്തപുരം: വാക്സീൻ പ്രതിസന്ധി (Vaccine Shortage) കടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം കൊവിഡ് വാക്സിൻ ഡോസാണ് താൽക്കാലികാശ്വാസമായി എത്തുന്നത്.
ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ (Covid Vaccine) എറണാകുളം മേഖലയിൽ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീൽഡും 75,000 ഡോസ് കൊവാക്സീനും നൽകും. കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്സീനുമാണ് എത്തുക.
Also Read: Vaccine Shortage : സംസ്ഥാനത്ത് കനത്ത വാക്‌സിൻ ക്ഷാമം; 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ മുടങ്ങാൻ സാധ്യത
ഇതിനിടയിൽ വാക്സീൻ ഡോസുകൾ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്സിനേഷനുണ്ടാകില്ലയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത്.
ഇന്നത്തോടെ വാക്സിൻ ബാക്കി ജില്ലകളിലും തീരുമെന്നാണ് റിപ്പോർട്ട്. വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം.
Also Read: Kerala covid update: ഇന്ന് 13,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 105
സംസ്ഥാനത്ത് ഇതുവരെ 2,20,88,293 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസും, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...