Kerala Agricultural University | ജനറൽ സെക്രട്ടറിയുടെ സസ്പെൻഷനെതിരെ ജീവനക്കാർ കൂട്ട അവധിയിലേക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് കാർഷിക സർവ്വകലാശാല
സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ചൊവ്വാഴ്ച കൂട്ട അവധിയെടുക്കും.
തൃശൂർ: കാർഷിക സർവ്വകലാശാല (Agriculture university) എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയെ സസ്പെൻ്റ് ചെയ്ത സംഭവത്തിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധം (Protest). സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ചൊവ്വാഴ്ച കൂട്ട അവധിയെടുക്കും.
സസ്പെൻഷന് ആധാരമായ പരാതി ഉന്നയിച്ച ജനപ്രതിനിധി പോലും പ്രതീക്ഷിക്കാത്ത ക്രൂര നടപടിയാണ് വ്യക്തിവിദ്വേഷം പുലർത്തുന്ന വൈസ് ചാൻസലർ നടപ്പിലാക്കുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. സർവ്വകലാശാലയെ നശിപ്പിക്കുന്ന വൈസ് ചാൻസലറെ നിലക്ക് നിർത്താൻ ജനാധിപത്യ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
വ്യാജ യോഗ്യത സംബന്ധിച്ച അന്വേഷണം സർക്കാർ തലത്തിൽ നടക്കുമ്പോൾ മാനസികമായി ദുർബ്ബലപെട്ട വൈസ് ചാൻസലർ ജീവനക്കാരുടെ നേരെയാണ് അമർഷം തീർക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ സസ്പെൻഷൻ നീളുന്നത് മുതലെടുക്കുകയാണ് ഭരണതലത്തിലെ മറ്റു ഉദ്യോഗസ്ഥർ എന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...