കാസർകോഡ് : എൻഡോസൾഫാൻ ദുരിത മേഖലയിൽ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തി. എയിംസ് നിരാഹാര സമര വേദിയിൽ കുട്ടിയുടെ മൃതദേഹം  എത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഫെബ്രുവരി ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഒന്നരവയസുകാരിയായ അര്‍ഷിത മരണപ്പെടുന്നത്. തുടർന്ന് ഇന്ന് കുട്ടിയുടെ മൃതദേഹം എയിംസ് സമരവേദിയിൽ എത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഒരു മണിക്കൂറോളം മൃതദേഹം സമര പന്തലിൽ വെച്ചു. സാമൂഹിക പ്രവർത്തക ദയാ ബായ് അടക്കം നിരവധിപേർ സമരപന്തലിൽ എത്തിയിരുന്നു.


ALSO READ : Endosulfan : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസമടക്കമുള്ള ആശ്വാസ-ചികിത്സാ നടപടികളിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു


കാസർകോട് കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മെഗേർ എന്ന ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മകളാണ് ഹർഷിത. ശാരീരിക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ മരണം സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് സമര സമിതി ആരോപിച്ചു.


ALSO READ : VD Satheeshan : എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


കഴിഞ്ഞ മൂന്ന് വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടത്തിയിട്ടില്ലെന്ന് സമരസമിതി പറഞ്ഞു. ഇത് മൂലം മരിച്ച ഹർഷിതയ്ക്ക് എൻഡോസൾഫാൻ ബാധിതയാണെന്ന സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. തുടർന്ന് കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകുന്നതിലടക്കം വലിയ വീഴ്ച സംഭവിച്ചു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.