തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ ചോദ്യ പേപ്പർ തമിഴിലേക്ക് മൊഴി മാറ്റുമ്പോൾ സംഭവിക്കുന്ന തർജമ പിഴവ് പരിഹരിക്കാൻ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽ കൂടി ചോദ്യങ്ങൾ ചോദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പി എസ് സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.  തമിഴ് മീഡിയം ചോദ്യ പേപ്പറുകളിൽ തർജമ പിശകുകളും അക്ഷര തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പി എസ് സി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. 


 തർജമ പിശകുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്  പി എസ് സി സമ്മതിച്ചു.    മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങൾ കൂടി നൽകാൻ ആലോചിക്കുന്നത്.  എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.