Idukki: ചിന്നക്കനാല്‍ 301 കോളനിയില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല; വിലക്ക് ഏർപ്പെടുത്തി വനംവകുപ്പ്
Kerala forest department: കുങ്കിയാനകളെ കാണുന്നതിനായി എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കുങ്കിയാനകളുടെ താവളം 301 കോളനിയിലേക്ക് മാറ്റിയത്.
ഇടുക്കി: ചിന്നക്കനാല്‍ 301 കോളനിയില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി വനംവകുപ്പ്. കുങ്കിയാന താവളം 301 കോളനിയിലേക്ക് മാറ്റിയതോടെയാണ് പുറത്ത് നിന്നുള്ളവർ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോളനിയിലേയ്ക്ക് മാധ്യമ പ്രവര്‍ത്തകരേയും പ്രവേശിക്കാൻ അനുവദിക്കുന്നില്ല.
കുങ്കിയാനകളെ കാണുന്നതിനായി എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കുങ്കിയാനകളുടെ താവളം 301 കോളനിയിലേക്ക് മാറ്റിയത്. കുങ്കിയാനകളെ ഇവിടേക്ക് മാറ്റിയത് മുതല്‍ പുറത്തുന്നുള്ളവര്‍ പ്രവേശിക്കുന്നതിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം, പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് മാധ്യമങ്ങൾക്കും പ്രവേശനം നിഷേധിച്ചു.
ALSO READ: Mobile exploded: വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
എന്നാല്‍ അരികൊമ്പന്‍ ദൗത്യം വൈകുന്ന സാഹചര്യത്തില്‍, വീണ്ടും കാട്ടാന ആക്രമണം ഉണ്ടാകുന്നത് പുറം ലോകം അറിയാതിരിക്കുന്നതിന് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിഎസ്‌ഐ ഈസ്റ്റ് കേരളാ ആദിവാസി ദളിത് ബോര്‍ഡ് ആരോപിച്ചു. കോളനിയില്‍ പ്രവേശിക്കാൻ അനുമതി വേണമെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ ആരിൽ നിന്നാണ് അനുമതി വാങ്ങേണ്ടതെന്ന് വ്യക്തമല്ല.
പൊതു പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉള്‍പ്പടെയുള്ളവര്‍ക്ക് കുടിയിലെ നിവാസികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേ സമയം, കുടിയിലെ തന്നെ ചിലരെ സ്വാധീനിച്ച് വനം വകുപ്പ് നല്‍കുന്ന 15 ലക്ഷം രൂപ വാങ്ങി ഒഴിഞ്ഞ് പോകാന്‍ തയ്യാറാണെന്ന സമ്മത പത്രം ഒപ്പുവയ്പ്പിക്കാൻ കുടിനിവാസികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...