EP Jayarajan Autobiography controversy: ആത്മകഥാ വിവാദം സംസ്ഥാന സെക്രട്ടേറിയേറ്റിൽ; ഗൂഢാലോചനയുടെ ഭാഗമെന്ന് ഇ പി ജയരാജൻ
തെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകം പുറത്ത് വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇപി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വ്യക്തമാക്കിയത്.
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആവർത്തിച്ച് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് വിവാദത്തിൽ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ദിനത്തിൽ പുസ്തകം പുറത്ത് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ജയരാജൻ പറഞ്ഞു. സിപിഎം യോഗത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയതും ഇ പി ജയരാജനാണ്.
അതേസമയം സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇപി ജയരാജൻ പരാതി നൽകിയിട്ടുണ്ട്. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം വാർത്തകൾ വന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പരാതിയിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു
ഇപി ജയരാജന്റെ ആത്മകഥ, 'കട്ടൻചായയും പരിപ്പ് വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ പ്രചരിക്കുന്ന ഭാഗങ്ങളിൽ ഒട്ടനവധി വിവാദപരാമർശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രചരിക്കുന്നവ തന്റെ ആത്മകഥയുടെ ഭാഗമല്ലെന്ന് ഇപി പ്രതികരിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു.
ഇതിനിടയിൽ ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.