EP Jayarajan Autobiography Controversy: `ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം`; ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ഡിസി ബുക്ക്സ്
EP Jayarajan Autobiography Controversy: ആത്മകഥാ വിവാദത്തിൽ ഇപി ഡിസി ബുക്കസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ഡിസി ബുക്ക്സ്. നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. നിലപാട് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയതാണെന്നും പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും രവി ഡിസി കൂട്ടിച്ചേർത്തു.
ആത്മകഥാ വിവാദത്തിൽ ഇപി ഡിസി ബുക്കസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഡിസി ബുക്ക്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്. അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം ഇപി ജയരാജൻ നൽകിയ പരാതിയിൽ ഡിജിപി പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. കേസെടുക്കാതെയുള്ള അന്വേഷണമായിരിക്കും നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.