EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ
EP Jayarajan autobiography controversy: ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
ആത്മകഥാ വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം വാർത്തകൾ വന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പരാതിയിൽ പറഞ്ഞു.
ഇപി ജയരാജന്റെ ആത്മകഥ, 'കട്ടൻചായയും പരിപ്പ് വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ പ്രചരിക്കുന്ന ഭാഗങ്ങളിൽ ഒട്ടനവധി വിവാദപരാമർശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രചരിക്കുന്നവ തന്റെ ആത്മകഥയുടെ ഭാഗമല്ലെന്ന് ഇപി പ്രതികരിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു.
അതിനിടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം മാറ്റിവെച്ചതായി ഡിസിസി ബുക്ക്സ് പറഞ്ഞു. പുസ്തക നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെച്ചതായാണ് വിശദീകരണം. എന്നാൽ മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം ഡിസിസി ബുക്ക്സ് നിഷേധിച്ചിട്ടില്ല. പോളിങ് ദിവസമായ ഇന്ന് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും തുടങ്ങി ഗുരുതര പരാമർശങ്ങളാണ് ആത്മകഥയായി പ്രചരിക്കുന്ന ഭാഗത്തുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ട്.
പോളിങ് ദിവസം പുറത്ത് വന്ന വിവാദ പരാമർശങ്ങൾ ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കി. ആത്മകഥ ഇറങ്ങുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രസാധകരെ വിളിച്ച് ഈ മാസം 20 വരെ ബുക്ക് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.