തിരുവനന്തപുരം: ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ തത്കാലം സിപിഎം അന്വേഷണമില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിവാദം ചർച്ചയായെങ്കിലും ഇ പി ജയരാജൻ പ്രതികരണത്തിന് തയ്യാറായില്ല. എല്ലാവർക്കും പുതുവത്സരാശംസകൾ എന്നായിരുന്നു പുഞ്ചിരിയോടെയുള്ള മറുപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമായിരുന്നു വെള്ളിയാഴ്ച നടന്നത്.  അതേസമയം ൽഡിഎഫ്  കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. 


ALSO READ: P Jayarajan: ക്വട്ടേഷൻ ബന്ധം , തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു-പി.ജയരാജനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് വ്യാപക പരാതി


സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ  പി ജയരാജനാണ് ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്.ഇപി  അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായായിരുന്നെന്നായിരുന്നു  ആരോപണം. ഇത് ആധികാരികതയോടെയെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു.  മൊറാഴയിലെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നത്.


 ഇതിന് പിന്നാലെ റിസോർട്ടിൽ തനിക്ക് നാമമാത്രമായ ഷെയറാണുള്ളതെന്ന് ഇപി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് പ്രധാന ഒാഹരികൾ ഇപിയുടെ ഭാര്യയുടെ പേരിലും ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.