കൊല്ലം: കൊല്ലം ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേരാണ് ചികിത്സ തേടിയത്. തീരദേശ മേഖലയിലും പകർച്ചവ്യാധി കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ വർധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സ തേടി. ഇതിൽ 199 പേർ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായി. 83 പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി. എച്ച് വൺ എൻ വൺ, മലേറിയ, മലമ്പനി, എലിപ്പനി, ഡെങ്കി, ചിക്കൻപോകസ് എന്നീ രോഗങ്ങളും ഇതിനോടകം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ALSO READ: മഹാരാഷ്ട്രയിൽ പുതിയ 61 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; സംസ്ഥാനത്ത് അതീവ ജാ​ഗ്രത


ജില്ലയിൽ 11 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കോർപ്പറേഷൻ പരിധിയിലാണ് അനിയന്ത്രിതമായി രോഗികളുടെ എണ്ണം വർധിക്കുന്നത്. ഇരവിപുരം, കാക്കത്തോപ്പ്, ശക്തികുളങ്ങര തീരമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ പകർച്ചവ്യാധി കേസുകൾ കൂടിവരികയാണ്.


പകർച്ചവ്യാധികൾ വർധിക്കുന്ന പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.