Thiruvananthapuram: വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന്  ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിസ്മയ കേസ് ഏറെ വിഷമം ഉണ്ടാക്കിയ സംഭവമാണ് എന്ന് എടുത്തുപറഞ്ഞ അദ്ദേഹം സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും കേരളീയ സമൂഹത്തിൽ തുല്യതയെക്കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടി. 


Also Read: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ; കിരണിൻറെ ജാമ്യം റദ്ദാക്കി, ശിക്ഷാവിധി നാളെ


സ്ത്രീകൾ പാർശ്വവത്കരിക്കപ്പെടുന്നത് സമൂഹത്തെ ബാധിക്കും. അടുത്തിടെ, ഒരു ചടങ്ങില്‍ സമസ്ത നേതാവ് നടത്തിയ ഇടപെടൽ ഓർമ്മിപ്പിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. അവാർഡ് സ്വീകരിക്കാൻ സ്റ്റേജില്‍ എത്തിയ പെൺകുട്ടി പ്രാഗൽഭ്യം തെളിയിച്ചതാണോ അവള്‍  ചെയ്ത കുറ്റമെന്നും അദ്ദേഹം ചോദിച്ചു. 


 ചിലർ  ഇപ്പോഴും സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു. സമൂഹത്തില്‍ സ്ത്രീകൾ കൂടുതൽ തുല്യത അർഹിക്കുന്നുവെന്നത് സത്യമാണ്. ബോധവത്കരണം ഇനിയും തുടരണം. ഒരു കേസിലെ നടപടി മാത്രം അതിനു മതിയാകില്ല, അദ്ദേഹം പറഞ്ഞു.


സമസ്തയെ നേരിട്ടും പരോക്ഷമായും വിമര്‍ശിച്ച്  ഇതാദ്യമല്ല ഗവര്‍ണര്‍ രംഗത്തെത്തുന്നത്.  സമസ്ത നേതാവിന്‍റെ  പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം അതീവ ദുഖകരമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. സമസ്തയുടെ ഇത്തരം നിലപാടിനെതിരെ പൊതുസമൂഹം പ്രതികരിച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. 


അതേസമയം, നിലമേൽ സ്വദേശിനി വിസ്മയ  സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി പ്രസ്താവിച്ചു. കേസില്‍ ശിക്ഷ നാളെ (ചൊവ്വാഴ്ച ) പ്രഖ്യാപിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.