തിരുവനന്തപുരം: മരട് ഫ്ലാറ്റില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തല്‍ക്കാലം സര്‍ക്കാര്‍ നല്‍കുകയും പിന്നീട് ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കുകയും ചെയ്യുമെന്നും ടോം ജോസ് പറഞ്ഞു.  മാത്രമല്ല ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 


സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. മരടില്‍ പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 


മാത്രമല്ല ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും സര്‍ക്കാരിന് ഈടാക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു. നിര്‍മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.