തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) അനന്യ കുമാരി അലക്‌സ്  (Anannyah Kumari Alex) ആത്മഹത്യാ ചെയ്യാനിടയായ സംഭവത്തില്‍ പ്രതികരണവുമായി  വടകര  MLA കെ കെ രമ (K K Rema) 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിവും  പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥയെന്നാണ് അനന്യയുടെ മരണം വ്യക്തമാക്കുന്നത് എന്ന്  കെ കെ രമ   (K K Rema)  ചൂണ്ടിക്കാട്ടി. 


ലിംഗമാറ്റ ശസ്ത്രക്രിയയുടെ പാകപിഴകള്‍ അവരുടെ ശാരീരികാരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു.  ലിംഗമാറ്റ ശസ്ത്രക്രിയകളുടെ സുരക്ഷയും വൈദഗ്ധ്യവും മുന്നൊരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും  കെ കെ രമ ആവശ്യപ്പെട്ടു. കൂടാതെ,  അനന്യയുടെ പരാതികളില്‍  അന്വേഷണവും നടപടികളും ഉണ്ടാകണമെന്നും  അവര്‍ ആവശ്യപ്പെട്ടു.


ചൊവ്വാഴ്ച രാത്രിയാണ്  ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) ആക്റ്റിവിസ്റ്റ് ആയ അനന്യ കുമാരി അലക്‌സിനെ   (Anannyah Kumari Alex) ഫ്ലാറ്റില്‍ തൂങ്ങി മരിച്ച  നിലയില്‍ കണ്ടെത്തിയത്.  


കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു  ശസ്ത്രക്രിയ.  എന്നാല്‍, ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ആരോഹ്യ പ്രശ്നങ്ങളാണ് അവര്‍ നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്‌.  ഏറെ നേരം നിന്നുകൊണ്ട്  ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.


Also Read: Anannyah Kumari Alex: തൂങ്ങിമരിച്ച ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്


 അതേസമയം, സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന്  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. 


ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.  


Also Read: Anannyah Kumari Alex Suicide Case : ട്രാന്‍സ്‌ജെന്‍ഡർ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി


റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ.  കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്തുവെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍  പിന്നീട് പിന്‍മാറുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക