അട്ടപ്പാടി: അട്ടപ്പാടിയിൽ ആള്‍ക്കൂട്ട മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് 11 പ്രതികളെ മുക്കാലി കവലയിലും മധു താമസിച്ചിരുന്ന കാട്ടിനകത്തെ ഗുഹയിലും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആറ് പേരുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി നാളെ പരിഗണിക്കും.


മരണ സമയത്ത് മധുവിന്റെ ശരീരത്തില്‍ അന്‍പതിലധികം മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച ദിവസം മര്‍ദനമേറ്റുണ്ടായത് മുപ്പതോളം മുറിവുകളാണ്. രണ്ട് ദിവസത്തെ പഴക്കമുള്ള ഇരുപതോളം മുറിവുകളും മധുവിന്‍റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. തലയ്ക്കേറ്റ അടിയാണ് മധുവിന്‍റെ മരണകാരണമായത് എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഫെബ്രുവരി 24നാണ് മധുവിന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്.