തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar dam) ഭാ​ഗമായ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സംഭവത്തിൽ സർക്കാർ വാദം പൊളിയുന്നു. കേരളവും (Kerala) തമിഴ്നാടും സംയുക്ത പരിശോധന നടത്തിയതിന്റെ രേഖകൾ പുറത്ത്. ജൂൺ 11ന് തമിഴ്നാടിന്റെ (Tamil Nadu) ഉദ്യോ​ഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോ​ഗസ്ഥരും ബേബി ഡാമിൽ പരിശോധന നടത്തിയതായാണ് വ്യക്തമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോ​ഗസ്ഥരുടെ സംയുക്ത സന്ദർശനത്തെ തുടർന്ന് 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. ടികെ ജോസ് അടക്കമുള്ള ഉദ്യോ​ഗസ്ഥർ അറിഞ്ഞാണ് നടപടികൾ പൂർത്തിയാക്കിയതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ സർക്കാരിന് ഇക്കാര്യങ്ങൾ അറിയാമായിരുന്നോയെന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കേണ്ടതുണ്ട്.


ALSO READ: Mullaperiyar| പുതിയ അണക്കെട്ട് ശാശ്വത പരിഹാരം, മുല്ലപ്പെരിയാർ കേസിൽ കേരളം മറുപടി നൽകി


അതേസമയം, മുല്ലപ്പെരിയാർ കേസിൽ കേരളം സുപ്രീംകോടതിയിൽ മറുപടി നൽകി. പുതിയ അണക്കെട്ട് ശാശ്വത പരിഹാരമെന്നാണ് കേരളം കോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് നിശ്ചയിച്ച റൂൾ കർവ് പുന:പരിശോധിക്കണം.


പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.  ഇതിനായി പരിസ്ഥിതി ആഘോത പഠനം പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.