ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നവരോട് ഇനിയെങ്കിലും നീതി പുലർത്തണം!!
കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യത്ത് ആരോഗ്യ മേഖലയിൽ നടക്കുന്ന പ്രർത്തനങ്ങൾ മാതൃക പരമാണെന്ന് ഫ്രാൻസീസ് ജോർജ് Ex MP അഭിപ്രായപ്പെട്ടു.
രാമപുരം: കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യത്ത് ആരോഗ്യ മേഖലയിൽ നടക്കുന്ന പ്രർത്തനങ്ങൾ മാതൃക പരമാണെന്ന് ഫ്രാൻസീസ് ജോർജ് Ex MP അഭിപ്രായപ്പെട്ടു.
ഈ രംഗത്ത് ജിവൻ പണയം വെച്ച് ജോലി ചെയ്യുന്ന നഴ്സുമാരും, പരാമെഡിക്കൽ ജിവനക്കാരും ചെയ്യുന്ന സേവനങ്ങൾ കണക്കിലെടുത്തും, നഴ്സുമാർക്ക് മിനിമം വേതനം നിശ്ചയിക്കണം എന്ന കോടതി വിധയുടെ അടിസ്ഥാനത്തിലും, മതിയായ വേതനം വർദ്ധിപ്പിച്ച് നൽകാൻ ഇനിയെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ഫ്രാൻസീസ് ജോർജ് ആവശ്യപ്പെട്ടു.
പഴയ കാമുകിയെ ഓര്‍മ്മിപ്പിക്കുന്നു; രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊന്ന് പിതാവ്!!
കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് നൽകുന്ന മസ്ക് വിതരണം രാമപുരം ഗവൺമെൻ്റ് ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ, പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, കെ.എം.ജോർജ്, നോയൽ ലൂക്ക് പെരുംപാറയിൽ, ജോയി കോലത്ത്, ജോമോൻ ശസ്താംപടവിൽ തുടങ്ങിയവർ പങ്കെടുത്തു.