Thiruvananthapuram : സംസ്ഥാന ഹയർ സെക്കൻഡറി (Higher Secondary) VHSE പ്ലസ് വൺ പരീക്ഷയുടെ ടൈം ടേബിൾ (Plus One Time Table) പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 വെള്ളിയാഴ്ച ആരംഭിക്കുന്ന പരീക്ഷ അടുത്ത മാസം ഒക്ടോബർ 18 വരെ ഇടവേളകളിലായി നടത്തും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty) പരീക്ഷ ടൈം ടേബിൾ പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കും.


ALSO READ : Plus One Exam Time Table : ടൈംടേബിൾ ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി,മറ്റ് വകുപ്പുകളുമായി ആലോചിച്ച് തീരുമാനം



പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുകയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.


ALSO READ : Breaking|Plus one Exam ആശങ്ക നീങ്ങി, പ്ലസ് വൺ പരീക്ഷ നടത്തും, സുപ്രീംകോടതിയുടെ അനുമതി



ALSO READ : Plus One Exam: കുട്ടികളുടെ ഭാവി കണക്കിലെടുക്കണം പ്ലസ് വൺ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ


ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിൾ ആണ് നൽകിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


സുപ്രീം കോടതി നിർദ്ദേശം


പരീക്ഷ എഴുതുന്നത്. ചെറിയ കുട്ടികളാണ് യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു. ഇ ഉത്തരവിൽ വ്യക്തമാക്കിയാണ് പ്ളസ് വൺ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.