Thiruvananthapuram : APJ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (KTU) പരീക്ഷകൾ ഇന്ന് മുതൽ പഴയപടി പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 27 ന് പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ (Kerala High Court) ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തുന്നത് തുടരുമന്ന് അറിയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി സമർപ്പിച്ച അപ്പീലിന്മേലാണ് സ്റ്റേ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻ നിശ്ചയിച്ചപ്രകാരമുള്ള  എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.


ALSO READ : KTU BTech പരീക്ഷകൾ മാറ്റിവെക്കില്ല, AICTE പരീക്ഷകൾ ഓൺലൈനായി മാത്രം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് സർവകലശാല


അതിനാൽ ഇന്ന് ജൂലൈ 29 മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുന്നതായിരിക്കുമെന്ന് KTU അറിയിച്ചു. മാറ്റിവെച്ച ജൂലൈ 28ലെ  പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി പറഞ്ഞു.


ALSO READ : KTU എല്ലാ കോഴ്സിന്റെയും അവസാന Semester പരീക്ഷ ജൂൺ 15 മുതൽ നടത്തും, പരീക്ഷകൾ ഓൺലൈനിലൂടെയെന്ന് മുഖ്യമന്ത്രി


കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ റദ്ദാക്കിയത്. പരീക്ഷകൾ നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണം ഉയർന്നിരുന്നു.


ALSO READ : KTU അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനിലൂടെ നടത്താൻ തീരുമാനം, പരീക്ഷകൾ ജൂണിൽ ആരംഭിക്കും


കോവിഡ് വ്യാപനത്തിനിടെ നടത്തിയ പരീക്ഷയിൽ ഒരു മാനദണ്ഡവും അധികൃതർ പാലിച്ചില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാർഥികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ ഓൺലൈനാക്കണമെന്നാണ ഹർജിക്കാർ ആവശ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.