കണ്ണൂർ: ഉത്തര മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ പൂരക്കളിപ്പാട്ടുകളുടെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ കരിവെളൂരിൽ ഒരു പൂരക്കളി പണിക്കർ നെഞ്ചിൽ വിങ്ങലടക്കിപ്പിടിച്ച് കഴിയുകയാണ്. കരിവെള്ളൂരിലെ വിനോദ് പണിക്കരാണ് പൂരക്കളി പണിക്കരായിട്ടും ക്ഷേത്രത്തിൽ പൂരോത്സവത്തിൻറെ ഭാഗമായി നടക്കുന്ന പൂരക്കളിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മകൻ അന്യ മതത്തിൽ പെട്ട യുവതിയെ  വിവാഹം  കഴിച്ചു എന്നാരോപിച്ചാണ് ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്ന് വിനോദിനെ വിലക്കിയത്. കരിവെള്ളൂർ കുണിയൻ, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരാണ് വിനോദ്. ഇതര മതത്തിൽപെട്ട യുവതി വീട്ടിൽ ഇരിക്കുമ്പോൾ പണിക്കരെ ക്ഷേത്രത്തിൽ കൊണ്ടുപോകാൻ സാധിക്കില്ലന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട് 


ഇവരെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചാൽ മാത്രമേ പൂരക്കളിക്ക് അവസരം ഉണ്ടാവുകയുള്ളൂ എന്നും  കമ്മിറ്റി ഉത്തരവിടുകയായിരുന്നു. മകൻ വിവാഹം കഴിച്ച 2019-ൽ  തന്നെ വിലക്ക് സൂചന നൽകിയിരുന്നുവെന്നും വിനോദ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. 


" മകനെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ഉദ്ദേശിക്കുന്നില്ല അങ്ങനെ മക്കളെ ഇറക്കിവിട്ട് ക്ഷേത്രത്തിൽ പോകാൻ താല്പര്യമില്ലെന്നും വിനോദ് പണിക്കർ പറഞ്ഞു. കഴിഞ്ഞ 36 വർഷമായി വിനോദ് ക്ഷേത്രങ്ങളിൽ പൂരക്കളി കളിക്കാറുണ്ട് "


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA