പയ്യന്നൂർ: Payyannur RSS Office Attack: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്.  കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇങ്ങനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ടു പേർ ഇന്നലെ അറസ്റ്റിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും! 


സിപിഎം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനിൽ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഈ മാസം 12 ന് പുലർച്ചെ ഒന്നരയോടെയാണ് ആർഎസ്എസ് ഓഫീസിനു നേരെ ബോംബേറുണ്ടായത്. ഓഫീസിൻ്റെ ജനൽച്ചില്ലുകളും കസേരകളും ബോംബേറിൽ പൂർണ്ണമായും തകർന്നിരുന്നു. ഈ സമയം 2 പേർ ഓഫീസിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. 


നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അങ്ങനെയാ് രണ്ട് പേരെ പിടികൂടിയത്. ആർഎസ്എസ് ഓഫീസിന്‍റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയിട്ടാണ്  ബോംബെറിഞ്ഞത്. അക്രമി സംഘം രണ്ട് ബൈക്കുകളിലായാണ് എത്തിയത്.  എത്രയൊക്കെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും കണ്ണൂരിൽ ബോംബ് നിർമ്മാണം കളിപ്പാട്ട നിർമ്മാണം പോലെ കുതിച്ചുയരുകയാണ്.  ബോംബ് നിർമ്മിച്ചതും പൊട്ടിത്തെറിയിൽ കൈകാലുകൾ നഷ്ടപ്പെട്ടതും ഉൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടയിൽ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം കേസുകളാണ്. 


Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!


ഇതിനെല്ലാത്തിനും പുറമെ ബോംബ് സ്‌ഫോടനത്തിന് ഇരയാകുന്നത് സാധാരണ മനുഷ്യരാണ് എന്നതാണ് അതിലേറെ കഷ്ടം. അതിൽ മനമുരുകുന്ന ഒരു വാർത്തയായിരുന്നു ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രത്തിൽ എന്താണെന്ന് നോക്കാനായി വലിച്ചുതുറന്നപ്പോൾ അത് പൊട്ടിത്തെറിക്കുകയും അസംകാരായ അച്ഛനും മകനും മരണമടഞ്ഞത്.  അതിലെന്തോ നിധിയാണെന്നും പറഞ്ഞാണ് അച്ഛനും മകനും ചേർന്ന് അത് തുറന്നു നോക്കിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ