കോഴിക്കോട്: നിർമ്മാണത്തിലെ പിഴവ് മൂലം ബലക്ഷയം സംഭവിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ പരിശോധിക്കാൻ വിദഗ്ധ സമിതി.ബസ് ടെർമിനൽ കോപ്ലക്‌സിന്റെ നിർമ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുക ആണ് അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയുടെ ചുമതല. രണ്ട് നിലകളുടെ ബലക്ഷയമാണ് ആദ്യം കണ്ടെത്തിയതെങ്കിൽ പിന്നീട് ഡിസൈൻ മുതലുള്ള പാളിച്ചകൾ വരെ കണ്ടെത്തി.


Also Read: Mullaperiyar Decommissioning| എന്താണ് ഡാമുകളുടെ ഡീ കമ്മീഷനിങ്ങ്? മുല്ലപ്പെരിയാറിൽ ഇതെന്തിനാണ്?


ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ് ഹരികുമാർ (കൺവീനർ), ഐഐടി ഖരഗ്പൂർ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. നിർജർ ധംങ്, കോഴിക്കോട് എൻഐറ്റി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം സീനിയർ പ്രൊഫ. ഡോ. റ്റി. എം. മാധവൻ പിള്ള എന്നിവരും.


കൂടാതെ പൊതുമരാമത്തു വകുപ്പ് ബിൽഡിംഗ്‌സ് ചീഫ് എൻജിനിയർ എൽ ബീന, തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പ്രൊഫ. കെ ആർ ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Government Service Fee| അപേക്ഷാ ഫീസ് ഒഴിവാക്കും, എല്ലാ സർക്കാർ സേവനങ്ങളും ലളിതമാക്കാൻ സർക്കാർ


കോഴിക്കോട്ടെ ആലിഫ് ബിൽഡേഴ്സിന് ലീസിന് കൊടുത്ത കെട്ടിടമാണിത്. ഇനി കുറഞ്ഞത് 30 കോടി എങ്കിലും ഇതിനെ ബലപ്പെടുത്താനായി വേണ്ടി വരും. ഇതോടെ ആകെ നിർമ്മാണ ചിലവ് 100 കോടി കവിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.