Expired Medicine : കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചുവെന്ന് ആരോപണം; ഡോക്ടർക്കെതിരെ കേസെടുത്തു
മട്ടന്നൂരിലെ ആശ്രയ ഹോസ്പിറ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Kannur : കണ്ണൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് (Expired Medicine) കുത്തിവെച്ചെന്ന് ആരോപണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മട്ടന്നൂരിലെ ആശ്രയ ഹോസ്പിറ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ പോലീസ് ആശുപത്രിയിലെ ഡോ സുധീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നും തന്നെയില്ല. കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് കുട്ടിക്ക് കുത്തിവെയ്പ്പ് എടുത്തത്. നാലായിരം രൂപയുടെ അഞ്ച് കുത്തിവെപ്പുകളാണ് കുട്ടിക്ക് ആശ്രയ ആശുപത്രിയിൽ എത്തി നൽകിയത്. തിരികെ വീട്ടിലെത്തി ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചതൊടെയാണ്, കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവെച്ചതെന്ന് മനസിലായത്.
ALSO READ: Alappuzha Murder | ആലപ്പുഴ ഷാൻ വധക്കേസിൽ പിടിയിലായ 5 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇത് തിരിച്ചറിഞ്ഞതിനെ തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ ആശുപത്രിയിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർക്ക് സംഭവിച്ച അബദ്ധമാണെന്ന് പറഞ്ഞ് മാതാപിതാക്കളെ തിരിച്ചയച്ചു. ഇതിനെ തുടർന്ന് കുടുംബം മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ALSO READ: CPM - CPI Clash : കാലടിയിൽ സിപിഎം - സിപിഐ സംഘർഷം: സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു
ഡോക്ടർ സുധീറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും, ജീവനക്കാരിക്ക് പറ്റിയ കയ്യബദ്ധമാണെന്ന് പറഞ്ഞ് ഡോക്ടർ സുധീർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയായിരുന്നു. മാത്രമല്ല ആശുപത്രിയിൽ ഡ്രഗ് കൺട്രോൾ ഓഫീസർ പരിശോധന നടത്തുകയും ചെയ്തു. കാലാവധി കഴിഞ്ഞ ഒൻപത് ഇനം മരുന്നുകൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...