പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ കംപ്രസ്സറാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്. സേഫ്റ്റി വാൽവിന്റെ തകരാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് മുത്തശ്ശി; സംഭവം കർണ്ണാടകയിൽ


സംഭവം നടന്നത് രാവിലെ ഒൻപതുമണിയോടെയാണ്. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.  പ്ലാന്റിൽ ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് ഉള്ളത്. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂർണമായും തകർന്നിരുന്നു.


Also Read: അറസ്റ്റിലായ എൻ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു


 


സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം സങ്കേതിക വിദഗ്ധർ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് മുത്തശ്ശി; സംഭവം കർണ്ണാടകയിൽ


കര്‍ണാടകത്തിലെ ഗദഗില്‍ ഒമ്പതുമാസം പ്രായമായ ആണ്‍ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ചുകൊന്ന് കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്-നാഗരത്‌ന ദമ്പതിമാരുടെ മകന്‍ അദ്വികിനെയാണ് മുത്തശ്ശി കൊന്നത്.  സംഭവത്തില്‍ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. സംശയം തോന്നിയ നാഗരത്‌ന പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനു സമീപത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചു മൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 


മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്.  നേരത്തെയും അടയ്ക്കയും ഇലകളും കുഞ്ഞിന്റെ വായില്‍ തിരുകി കൊലപ്പെടുത്താന്‍ സരോജ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. പ്രസവത്തിനു ശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്നും നാഗരത്‌ന കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതില്‍ സരോജ നാഗരത്‌നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.  വിവാഹം കഴിഞ്ഞ് അധികം വൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാല്‍ സരോജ കൊല നടത്തുകയായിരുവെന്നാണ് നാഗരത്‌ന പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.