പാലക്കാട്:  Malampuzha Babu Rescue: ചെറാട് മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം രംഗത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റിക്കൊണ്ട് ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Malampuzha Babu | ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസ്; കൂടെ പോയ വിദ്യാർഥികൾക്കെതിരെയും കേസെടുത്തു


ജില്ലാ ഫയര്‍ ഓഫീസറായ് വി.കെ. ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ചുമതല മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറായ റ്റി. അനൂപിന് നല്‍കി. മലപ്പുറത്തേക്ക് വിയ്യൂര്‍ അക്കാഡമിയില്‍ നിന്നുള്ള എസ്.എല്‍. ദിലീപിനെ ജില്ലാ ഫയര്‍ ഓഫീസറായി നിയമിച്ചു. കൂടാതെ കഞ്ചിക്കോട്, പാലക്കാട് സ്റ്റേഷന്‍ ഓഫീസർമാരെ പരസ്പരം സ്ഥലം മാറ്റി. പാലക്കാട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ആര്‍. ഹിദേഷിനെ കഞ്ചിക്കോടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കുമാണ് സ്ഥലം മാറ്റിയത്. 


Also Read: Benefits of soaked gram water: കടല കുതിർത്ത വെള്ളം ആരോഗ്യത്തിന് 'ഉത്തമം', ലഭിക്കും 5 അത്ഭുത ഗുണങ്ങൾ! 


മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തത്തില്‍ ജില്ലാ ഫയർഫോഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടിയിരുന്നു. മറുപടി ലഭിച്ച ശേഷമാണ് വകുപ്പുതല നടപടി. 


ഫെബ്രുവരി ഏഴിന് മലയിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷം സൈന്യമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷദൗത്യ സംഘത്തിലെ രണ്ട് ജവാന്മാർ ബാബുവിന്റെ അരികിലേക്കെത്തി വടം കെട്ടി മലയുടെ മുകളിലേക്കെത്തിക്കുകയായിരുന്നു. 45 മണിക്കൂറോളമായി ജലപാനം ലഭിക്കാതിരുന്ന യുവാവിന് ആദ്യം സൈന്യം വെള്ളം ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകിയതിന് ശേഷമാണ് മലമുകളിലേക്കെത്തിച്ചത്. 


Also Read: Saturn Rise 2022: ഈ രാശിക്കാരുടെ ഭാഗ്യം വരുന്ന 5 ദിവസത്തിന് ശേഷം തെളിയും, ശനിയുടെ ഉദയം വൻ നേട്ടമുണ്ടാക്കും 


ഇതിനിടയിൽ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. ബാബുവിനോടൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വനം വകുപ്പ് കേസെടുക്കാൻ തുനിഞ്ഞപ്പോൾ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപ്പെട്ട് തടഞ്ഞിരുന്നു.  കഴിഞ്ഞ ദിവസങ്ങളിലും അനുമതി ഇല്ലാതെ ചേറാട് മലമുകളിൽ മൂന്ന് പേർ പ്രവേശിച്ചിരുന്നു. ഫ്ലാഷ് ലൈറ്റ് കണ്ടതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചലിൽ മൂന്ന് പേരെ പിടികൂടുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.