കൊല്ലം ജില്ലയിലെ കടയ്ക്കൽ ദേവീക്ഷേത്ര ഉപദേശകസമിതിയിൽ അംഗങ്ങളായി ക്രിമിനൽ കേസിൽ പ്രതികളും ഇടം പിടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴിലധികം കേസുള്ള വികാസ്, മൂന്ന് കേസിൽ പ്രതിയായ മർഫി എന്നിവരാണ് ഉപദേശകസമിതിയിൽ അംഗങ്ങളായുള്ളത്.



ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്  308 വധശ്രമം  ഉൾപ്പെടെയുള്ള കേസുകളില്‍  പ്രതികളാണ് ഇവർ.ഇവർ ദേവസ്വംബോർഡിനു സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.​
'സിവിലായോ, ക്രിമിനലായോ ഏതെങ്കിലും കേസിൽ പ്രതിയാണോ?' എന്ന ചോദ്യത്തിന് "ഇല്ല" എന്നാണ് മറുപടി നൽകിയിരിക്കുന്നത്.




ഇതിൽ വികാസ് നൽകിയിരിക്കുന്ന വിലാസവും തെറ്റാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ  പഴയകുന്നുമ്മേൽ പഞ്ചായത്തിലെ താമസക്കാരനായ വികാസ്, കടയ്ക്കലിൽ താമസക്കാരാണെന്നാണ് പറഞ്ഞിരിക്കുന്നത്.​



ദേവസംബോർഡിന്റെ നിബന്ധനപ്രകാരം ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഭക്തർക്ക് മാത്രമേ ഉപദേശകസമിതിയിൽ അംഗത്വമെടുക്കാൻ സാധിക്കു.


വികാസ് പോലീസിൽ നൽകിയിരിക്കുന്ന വിലാസവും തെറ്റാണ്. വോട്ടേഴ്സ് ലിസ്റ്റ് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ JMR1703859 നമ്പർ തിരിച്ചറിയൽ കാർഡിനുടമയാണ് വികാസ്.​
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ​ രേഖകൾ​ പ്രകാരം, തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ 1 )-൦ നമ്പർ ബൂത്തിലെ 356 )-മത്തെ വോട്ടറാണ് വികാസ്.
എന്നാൽ പോലീസ് രേഖകളിലും മറ്റും "സോജാ ഭവൻ, ഇണ്ടവിള, പുല്ലുപണ പോസ്റ്റ്, കടയ്ക്കൽ" എന്നാണ് വച്ചിരിക്കുന്നത്.



​ ​
തിരുവിതാംകൂര്‍ ദേവസ്വംബോഡിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ക്രമക്കേടുകൾ നടന്നിരിക്കുന്നത്.