കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ മുൻ വിദ്യാർഥിനി വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ചുയെന്ന് കോളേജ് പ്രിൻസിപ്പാളിന്റെ പരാതി. മറ്റൊരു സർക്കാർ കോളേജിൽ താൽക്കാലിക അധ്യാപികയാകുന്നതിന് (ഗസ്റ്റ് ലെക്ചറർ) വേണ്ടിയാണ് വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ചത്യ പ്രിൻസിപ്പാളിന്റെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് മുൻ വിദ്യാർഥിനിക്കെതിരെ കേസെടുത്തു. കോളേജിന്റെ സീലും പ്രിൻസിപ്പാളിന്റെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് ഉണ്ടാക്കിയ സർട്ടിഫിക്കേറ്റാണ് മറ്റൊരു കോജേളിൽ ഗസ്റ്റ് ലെക്ചററായി പ്രവേശിക്കാൻ മുൻ വിദ്യാർഥിനി ഹാജരാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാസർകോട് സ്വദേശിനിയായ കെ വിദ്യയ്ക്കെതിരെയാണ് പ്രിൻസിപ്പാൾ പോലീസിൽ പരാതി നൽകിയത്. വയനാട് ഗവർണമെന്റ് കോളേജിൽ താൽക്കാലിക അധ്യാപികയായി നിയമനം ലഭിക്കുന്നതിന് വേണ്ടിയാണ് വിദ്യാ വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ചതെന്നാണ് പ്രിൻസിപ്പാളിന്റെ പരാതിയിൽ പറയുന്നു. 2016-2018 അധ്യായന വർഷത്തിൽ മഹാരാജാസ് കോളേജിൽ എം എ മലയാളം വിദ്യാർഥിനിയായിരുന്നു വിദ്യ.


ALSO READ : Amal Jyothi College: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് അടച്ചു; ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർഥികൾ, പ്രതിഷേധം ശക്തം


വയനാട് കോളജിലെ ജീവനക്കാർ തന്നെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം താൻ മനസ്സിലാക്കുന്നതെന്ന് പ്രിൻസിപ്പാൾ മാധ്യമങ്ങളോടായി പറഞ്ഞു. 2018-19, 2020-21 കാലയളവിലാണ് വിദ്യാർഥിനി ഇവിടെ താൽക്കാലിക അധ്യാപികയായി പ്രവർത്തിച്ചുയെന്ന് വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ചത്. കഴിഞ്ഞ പത്ത് വർഷമായി മലയാളം ഡിപ്പാർട്ട്മെന്റിൽ ഒരു താൽക്കാലിക നിയമനം പോലും നടന്നിട്ടില്ലയെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.


അതേസമയം വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ചതിൽ എസ്എഫ്ഐക്ക് ബന്ധമുണ്ടെന്ന് കെ എസ് യു ആരോപിച്ചു. മഹാരാജാസിലെ എംഎ പഠനത്തിന് ശേഷം വിദ്യ കാലടി സംസ്കൃത കോളേജിൽ എംഫില്ലിന് ചേർന്നുയെന്നും. ആ കലയളവിൽ വിദ്യ എസ് എഫ് ഐ പ്രവർത്തകയായിരുന്നുയെന്നുയെന്ന് കെ എസ് യു അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.