Crime: അതിർത്തിയിൽ പോകില്ല, മൃതദേഹം കേരളത്തിലെത്തിയാൽ ഏറ്റുവാങ്ങാം; സുൾഫിക്കറിന്റെ കുടുംബം
Zulfikar family says dead body can be received when it reaches Kerala: സുൾഫിക്കറിന്റെ ശരീരം കേരളത്തിലെ വിമാനത്താവളത്തിൽ എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം.
പാലക്കാട്: പാക്കിസ്ഥാനിലെ ജയിലിൽ വച്ചു മരിച്ച പാലക്കാട് സ്വദേശി സുൾഫിക്കറി(48) ന്റെ മൃതശരീരം അതിർത്തിയിൽ ചെന്ന് വാങ്ങില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. സുൾഫിക്കറിന്റെ പിതാവ് പ്രായമുള്ള വ്യക്തിയാണ്. പഞ്ചാബിൽ വരെ എത്താനുള്ള ആരോഗ്യം അദ്ദേഹത്തിനില്ല. കേരളത്തിലെ വിമാനത്താവളത്തിൽ എത്തിക്കുകയാണെങ്കിൽ ഏറ്റുവാങ്ങി സംസ്കാരം നടത്താൻ തയ്യാറെന്നും കുടുംബം അറിയിച്ചു. അതേസമയം സുൾഫിക്കറിന്റെ ശരീരം കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ALSO READ: 75 ലക്ഷം നേടുന്ന ഭാഗ്യശാലി ആരായിരിക്കും? വിൻ-വിൻ ഭാഗ്യക്കുറി ഫലം ഉടൻ
സുൾഫിക്കറിന്റെ ഭാര്യയും കുട്ടിയും വിദേശത്താണ് താമസിക്കുന്നത്. ഇയാൾ അവസാനമായി നാട്ടിലെത്തിയത് 2018ലാണെന്ന് കുടുംബം പറയുന്നു. അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന. ഇദ്ദേഹത്തെക്കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...