Fish Nirvana: ഷെഫ് പിള്ളയുടെ അല്ല; ഫിഷ് നിർവാണ നിങ്ങൾക്കും വീട്ടിലുണ്ടാക്കാം,വെറും 30 മിനുറ്റിൽ
എന്നാൽ ഇതിന്റെ വില കേട്ടാൽ ആരായാലും ഞെട്ടും. കേരളത്തിന്റെ തനത് ശൈലിയും സ്വാദും നിറഞ്ഞ നിർവാണ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും
ഷെഫ് പിള്ളയുടെ അടുക്കളയിൽ പിറന്ന ലോക ശ്രദ്ധ നേടിയ വിഭവമാണ് ഫിഷ് നിർവാണ. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ തീൻമേശകളിൽ ഏറ്റവും ഡിമാന്റുള്ള നിർവാണ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. എന്നാൽ ഇതിന്റെ വില കേട്ടാൽ ആരായാലും ഞെട്ടും. കേരളത്തിന്റെ തനത് ശൈലിയും സ്വാദും നിറഞ്ഞ നിർവാണ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ
കരിമീൻ / ആവോലി - 1
മുളകു പൊടി - 3/4 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
തേങ്ങാ പാൽ - 1 കപ്പ്
പച്ചമുളക് - 2
ഇഞ്ചി - 1 കഷ്ണം
പച്ചമാങ്ങ -
കുരുമുളക് പൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം കരിമീൻ കഴുകി വൃത്തിയാക്കുക. മീൻ പൊരിക്കുവാനായി വരഞ്ഞ് വെക്കുക. എന്നിട്ട് മുളക് പൊടി, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വെക്കുക. അരമണിക്കൂറിനു ശേഷം മീൻ പൊരിച്ചെടുക്കുക. ഇനി ഒരു മൺ കലത്തിൽ വാഴയില വെച്ച് ചൂടാക്കി അതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം നേരത്തെ പൊരിച്ചെടുത്ത കരമീൻ ചൂടായ വാഴയിലയിലേക്ക് വെക്കുക. അതിലേക്ക് കട്ടിയുള്ള തേങ്ങാപാൽ ഒഴിക്കുക. ഒപ്പം നീളത്തിൽ മുറിച്ച പച്ചമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, കഷ്ണങ്ങളായി അരിഞ്ഞ പച്ചമാങ്ങ, കുരുമുളക് പൊടി, ആവശത്തിന് കറിവേപ്പില എന്നിവ ചേർക്കുക. ഇനി അടച്ച് വെച്ച് 10 മിനിറ്റ് തിളപ്പിക്കുക. 10 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്ത് വിളമ്പാം.ഇനി അരമണിക്കൂറിനുള്ളിൽ ഷെഫ് പിള്ളയുടെ ഫിഷ് നിർവാണ കുറഞ്ഞ ചിലവിൽ വീട്ടിലുണ്ടാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...